ബഹ്‌റൈനില്‍ നാളെ സ്‌കൂളുകള്‍ തുറക്കുന്നു, ഇന്ത്യന്‍ വിദ്യാലയങ്ങളും ഒരുങ്ങി

മനാമ - ബഹ്‌റൈന്‍ സ്‌കൂളുകള്‍ നാളെ തുറക്കുന്നു. പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിനുള്ള തയാറെടുപ്പുകള്‍ വിദ്യാലയങ്ങള്‍ പൂര്‍ത്തിയാക്കിയതായി ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമാ  പറഞ്ഞു. ഈ വര്‍ഷം 1,50,000 വിദ്യാര്‍ഥികളെ പ്രതീക്ഷിക്കുന്നതായി അദ്ദേഹം  പറഞ്ഞു.
ഇന്ത്യന്‍ സ്‌കൂളുകളും വേനലവധി കഴിഞ്ഞ് മൂന്നിന് തുറക്കുകയാണ്. ഇത്തവണ സ്വദേശി സ്‌കൂളുകളില്‍ 2017 സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ ജനിച്ച കുട്ടികളെ  ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നതിനാല്‍ സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണവും വര്‍ധിക്കും. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടുകൂടി 5,000 കുട്ടികള്‍ എങ്കിലും  അധികമായി സ്‌കൂളില്‍  പ്രവേശനം നേടാനാണ് സാധ്യത എന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളുടെ ഒഴിവു സമയം കൂട്ടുന്ന നിലക്ക് പുതിയ സ്‌കൂള്‍ സമയക്രമം പ്രഖ്യാപിച്ചു. പ്രാഥമിക ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഉച്ചക്ക് 12.30 നും മിഡില്‍ സ്‌കൂള്‍ 1.15 നും ഹൈസ്‌കൂള്‍ 1.45 നും സ്‌കൂളില്‍നിന്നും പുറപ്പെടുന്ന രീതിയിലാണ് സമയക്രമീകരണം.

 

Latest News