ബഹ്‌റൈനിൽ വാഹനാപകടം; നാല് മലയാളികളടക്കം അഞ്ച് പേർ മരണപ്പെട്ടു 

മനാമ - ബഹ്‌റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മരണപ്പെട്ടു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. 
കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരണപ്പെട്ടത്.

ബഹ്‌റൈനിലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ആലിയിൽ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം.

Tags

Latest News