Sorry, you need to enable JavaScript to visit this website.

പിസ്ത ശീലമാക്കാന്‍ മറക്കല്ലേ,  കണ്ണിന്റെ ആരോഗ്യം സൂപ്പറാവും 

ദുബായ്-നിരവധി ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് പിസ്ത. ദിവസവും ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നിരവധി അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ്. പ്രോട്ടീന്‍, ഫൈബര്‍, കാല്‍സ്യം, വിറ്റാമിനുകള്‍, തയാമിന്‍, ഫോസ്ഫറസ്, എന്നിവ ധാരാളം പിസ്തയിലുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇതില്‍ നിരവധി അമിനോ ആസിഡുകളും ആന്റി ഓക്സിഡന്റുകളും ഉണ്ട്. പിസ്ത കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇതില്‍ വിറ്റാമിന്‍ എ, ഇ, സിങ്ക്, എന്നിവ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാനും സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

Latest News