സാനിയക്ക് വിഷാദഭാവം, എന്തു പറ്റിയെന്ന് ആരാധകര്‍

വിഷാദ മുഖത്തോടെ പൊതുവേദിയില്‍ ഇരിക്കുന്ന നടി സാനിയയുടെ വീഡിയോ വൈറലായി. സ്വന്തം നാട്ടില്‍ ചതയ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് സാനിയ എത്തിയത്. എപ്പോഴും പ്രസരിപ്പോടെയുള്ള ഫോട്ടോഷൂട്ടുകളുമായി എത്തുന്ന നടിയുടെ പുതിയ മുഖം കണ്ട് ആശങ്കയില്‍ ആയിരിക്കുകയാണ് ആരാധകര്‍. സാനിയയ്ക്ക് ഇത്രയേറെ വിഷാദം വരാനുളള കാരണമെന്താണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
ബാലതാരമായി സിനിമയില്‍ എത്തി ഇന്ന് മലയാളത്തിലെ തിരക്കേറിയ നടിയായി മാറിയിരിക്കുകയാണ് സാനിയ ഇയ്യപ്പന്‍. കുറച്ച് മാസങ്ങളായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി. എന്നാല്‍ യാത്രകളെ ഏറെ ഇഷ്ടെപ്പടുന്ന താരം തന്റെ യാത്രാവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
ഇങ്ങനെയുള്ള വേദികളില്‍ സംസാരിച്ച് അധികം ശീലം ഒന്നുമില്ല അതുകൊണ്ട് എന്താണ് പറയേണ്ടത് എന്ന് അറിയില്ല എന്നാണ് സാനിയ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞത്. ''ഈ അമ്പലത്തിന്റെ വേദിയില്‍ നൃത്തം ചെയ്യാനും ഇവിടുത്തെ ആഘോഷങ്ങളില്‍ പങ്കുചേരാനും എപ്പോഴും ഇവിടെ വന്നുകൊണ്ടിരുന്ന ആളാണ് ഞാന്‍. സദസ്സിലിരിക്കുന്ന പലരെയും കണ്ടു പരിചയമുണ്ട് അതുകൊണ്ട് ഇത്തരമൊരു വേദിയില്‍ നിങ്ങളോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. എല്ലാവര്‍ക്കും നന്ദി'' സാനിയ പറഞ്ഞു.

 

Latest News