മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിറ്റ മൂന്ന് പേരെ സി.ഐ.ഡി പിടികൂടി

ദോഹ- ഖത്തറിൽ മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഇടപാട് നടത്തിയ മൂന്ന് പേരെ സി.ഐ.ഡി പിടികൂടി. പെർമിറ്റില്ലാതെ വൻതോതിൽ ഉപയോഗിച്ച സ്വർണാഭരണങ്ങൾ ഇടപാട് നടത്തിയതിന് ഏഷ്യൻ, ആഫ്രിക്കൻ വംശജരായ മൂന്ന് വ്യക്തികളെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 
സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടിയ വ്യക്തികൾക്ക് സ്വർണ ഇനങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സ്വന്തമല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ കസ്റ്റഡിയിലെടുത്ത സാധനങ്ങൾ മോഷ്ടിച്ചതായി മൂവരും സമ്മതിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതികളിൽ നിന്ന് പണവും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന് പിടിച്ചെടുത്ത സാധനങ്ങൾക്കൊപ്പം മൂവരേയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags

Latest News