ജിദ്ദയില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു

ജിദ്ദ - ജിദ്ദ നഗരസഭക്കു കീഴിലെ ബുറൈമാന്‍ ബലദിയ പരിധിയില്‍ അനധികൃത കൈയേറ്റങ്ങള്‍ നഗരസഭ ഒഴിപ്പിച്ചു. നിയമാനുസൃത പ്രമാണങ്ങളില്ലാതെ പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച 17 വെയര്‍ഹൗസുകളും വര്‍ക്ക്‌ഷോപ്പുകളും നഗരസഭ പൊളിച്ചുനീക്കി. ആകെ 17,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തെ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചതെന്ന് ബുറൈമാന്‍ ബലദിയ മേധാവി തുര്‍ക്കി അല്‍ദര്‍വി പറഞ്ഞു. ബുറൈമാന്‍ ബലദിയ പരിധിയില്‍ 33 സ്ഥലങ്ങളില്‍ വഴിവാണിഭക്കാര്‍ സ്ഥാപിച്ച സ്റ്റാളുകളും ഉന്തുവണ്ടികളും നിയമ വിരുദ്ധമായി സ്ഥാപിച്ച 23 തണല്‍ കുടകളും നീക്കം ചെയ്തതായും ബലദിയ മേധാവി പറഞ്ഞു.

 

Latest News