ആദ്യ ആഴ്ചയില്‍ 36 കോടിയിലേറെ നേടി കിംഗ് ഓഫ് കൊത്ത

കൊച്ചി-  ദുല്‍ഖര്‍ സല്‍മാന്‍ നായകാനായെത്തിയ കിംഗ് ഓഫ് കൊത്ത ആദ്യ വാരം നേടിയത് 36 കോടിയിലേറെ രൂപ. രണ്ടാം വാരവും ഇരുന്നൂറില്‍്പരം തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. 

ഡീഗ്രേഡിങ്ങുകളെയും ഇന്റര്‍നെറ്റിലെ വ്യാജപ്പതിപ്പുകളെയും മറികടന്നാണ് കിംഗ് ഓഫ് കൊത്ത കളക്ഷന്‍ സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ പതിനാലര കൊടിയില്‍പരം രൂപയും ആര്‍ ഓ ഐ വരുമാനം ഏഴ് കോടിയില്‍പരം രൂപയും ഓവര്‍സീസ് തിയേറ്ററുകളില്‍ നിന്ന് പതിനഞ്ചു കോടിയോളം രൂപയും ആണ് ചിത്രം കരസ്ഥമാക്കിയത്. 

കൊത്ത എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ടു ഗെറ്റപ്പുകളിലുള്ള മിന്നുന്ന പ്രകടനം വ്യക്തമാണ്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. 
 
അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News