ദുബായ് ക്രീക്കിലെ നാല് അബ്ര സ്റ്റേഷനുകള്‍ നവീകരിച്ചു

ദുബായ് - ക്രീക്കിലെ നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകള്‍ നവീകരിച്ചു. യാത്രക്കാര്‍ക്ക് സുഖകരമായ അനുഭവം നല്‍കുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായി നടത്തിയ നവീകരണം പ്രദേശത്തെ ചരിത്രപരവും സാംസ്‌കാരികവുമായ സ്വത്വം പൂര്‍ണമായും നിലനിര്‍ത്തിക്കൊണ്ടാണെന്ന്  ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.

ബര്‍ ദുബായ് മോഡല്‍ സ്റ്റേഷന്‍, ദെയ്റ ഓള്‍ഡ് സൂഖ് സ്റ്റേഷന്‍, ദുബായ് ഓള്‍ഡ് സൂഖ് സ്റ്റേഷന്‍, സബ്ഖ സ്റ്റേഷന്‍ എന്നിവയാണ് പുതുക്കിപ്പണിഞ്ഞത്.

ബര്‍ ദുബായ് മോഡല്‍ സ്റ്റേഷനില്‍ ഷേഡുള്ള ഔട്ട്ഡോര്‍ സ്പെയ്സുകള്‍ നിര്‍മ്മിച്ചു. പുതിയ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ റൈഡര്‍മാര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുമെന്ന് ആര്‍.ടി.എയുടെ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ചെയര്‍മാനുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു.

 

Latest News