മാനേജരുടെ വീട്ടില്‍ ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് കയറി 80,000 ദിര്‍ഹത്തിന്റെ സ്വര്‍ണം മോഷ്ടിച്ചു

ദുബായ്- കരാമയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ മാനേജരുടെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് 80,000 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും മറ്റ് വസ്തുക്കളും മോഷ്ടിച്ചതായി ആരോപണം.

മാനേജര്‍ അവധിക്ക് പോയപ്പോള്‍ ജീവനക്കാരന്‍ അപ്പാര്‍ട്ട്മെന്റ് താക്കോല്‍ ഡ്യൂപ്ലിക്കേറ്റ് ചെയ്ത് മാനേജരുടെ വീട്ടില്‍ കയറുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങള്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിപ്പിച്ച ശേഷം നാട്ടിലേക്ക്
രക്ഷപ്പെടുകയായിരുന്നു.

കവര്‍ച്ച നടന്നതായി മാനേജരുടെ മകന്‍ തിരിച്ചറിഞ്ഞതോടെ പോലീസില്‍ പരാതി നല്‍കി. പോലീസ് മോഷ്ടാവിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച സാധനങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രധാന പ്രതിയുടെ അഭാവത്തില്‍ വിചാരണ തുടരുകയും ചെയ്യുന്നതായി പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

 

Latest News