Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എണ്‍പത് ലക്ഷം രൂപ മുടക്കി ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ മുഖ്യമന്ത്രിക്ക് എന്താണ് പ്രത്യേകതയെന്ന് കെ സുധാകരന്‍

കണ്ണൂര്‍ - സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി നില്‍ക്കുമ്പോള്‍ 80 ലക്ഷം രൂപ മുടക്കി ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ മുഖ്യമന്ത്രിക്ക് തലയ്ക്ക് വട്ടുണ്ടോയെന്ന് കെ പി സി സി പ്രസിഡന്റ് സുധാകരന്‍. സംസ്ഥാനം മുഴുവന്‍ വിറ്റാലും കടബാധ്യത തീര്‍ക്കാന്‍ ആകില്ല. ഈ സ്ഥിതിയില്‍ ഇത്തരത്തില്‍ പണം ചെലവഴിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് പ്രത്യേകത. ഇങ്ങനെ ഖജനാവ് കൊള്ളയടിക്കുന്ന ഒരു മുഖ്യമന്ത്രി നാടിന് വേണമോ എന്ന് ചിന്തിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ധൂര്‍ത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതിയാണോ. ഇതിനെതിരെ ഒരു കമ്മ്യൂണിസ്റ്റുകാരുടെയും നാവു പൊങ്ങാത്തതെന്താണെന്ന് കെ സുധാകരന്‍ ചോദിച്ചു. ഈ ധൂര്‍ത്തിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും സുധാകരന്‍ പറഞ്ഞു.

 

Latest News