പുതിയ റഡാറുകള്‍ പ്രവര്‍ത്തനക്ഷമം, ഖത്തറില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ 

ദോഹ-  വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമടക്കമുളള നിയമലംഘനങ്ങള്‍ പിടികൂടുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള റഡാറുകള്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തന സജ്ജമായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സെപ്തംബര്‍ 3 മുതലാണ് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങുക. 

വാഹനത്തില്‍   ഘടിപ്പിച്ച മൊബൈല്‍ ഫോണുകളും ഡാഷ്ബോര്‍ഡ് മോണിറ്ററുകളും പോലുള്ള ദൃശ്യമാധ്യമങ്ങള്‍ ടച്ച് ചെയ്യുന്നതും നിയമലംഘനമായി കണക്കാക്കുമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ റഡാര്‍ ഓപ്പറേഷന്‍സ് ചീഫ് മേജര്‍ ഹമദ് അലി അല്‍ മുഹന്നദി വ്യക്തമാക്കി.
വാഹനമോടിക്കുന്നവരുടെ സൂക്ഷ്മ ചലനങ്ങള്‍വരെ നിരീക്ഷിക്കാനുള്ള സൗകര്യുള്ളതാണ് പുതിയ റഡാറുകള്‍. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും 500 റിയാല്‍ വീതമാണ് പിഴയെന്നും അല്‍ മുഹന്നദി വ്യക്തമാക്കി.

Latest News