മുംബൈ- പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ സംവിധായകന്‍ എ.എസ് രവികുമാര്‍ ചൗധരി, നടി മന്നാര ചോപ്രയെ ചുംബിച്ചത് വിവാദമാകുന്നു. പ്രിയങ്ക ചോപ്രയുടെയും പരിനീതി ചോപ്രയുടെയും ബന്ധുവാണ് മന്നാറ.
സംഭവത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ സംവിധായകന്‍ എ.എസ് രവികുമാര്‍ ചൗധരിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇരുവരും തങ്ങളുടെ വരാനിരിക്കുന്ന 'തിരഗബദര സാമി' എന്ന ചിത്രത്തിന്റെ പ്രൊമോഷനായി മാധ്യമ പ്രവര്‍ത്തകരെ കണ്ടതിനിടെയാണ് അപ്രതീക്ഷിത ചുംബനം.
രവികുമാര്‍ ചൗധരിയും മന്നാരയും ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പോസ് ചെയ്യുകയായിരുന്നു. സംവിധായകന്‍ അവളുടെ തോളില്‍ കൈവെച്ച് ക്യാമറ നോക്കി പുഞ്ചിരിച്ചു. എന്നാല്‍, രവി പെട്ടെന്ന് മന്നാറയെ കവിളില്‍ ചുംബിച്ചതോടെ അവര്‍ അസ്വസ്ഥയായി. എങ്കിലും സന്ദര്‍ഭം മനസ്സിലാക്കി അവര്‍ പെട്ടെന്ന് വേദി വിടുകയായിരുന്നു.
Director AS Ravi kumar chowdary kissed Heroine #Mannarachopra in front of media. pic.twitter.com/DVN5w5J9RQ
— SRCINEMAS (@SR_CINEMAS) August 28, 2023