ഓഗസ്റ്റ് 25ന് പുറത്തിറങ്ങിയ ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് ചിത്രം ആര്‍ ഡി എക്‌സ് മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകള്‍ കീഴടക്കുകയാണ്. ഇതിനിടെ തമിഴ്‌നാട് മന്ത്രിയില്‍നിന്നു ചിത്രത്തിന് കയ്യടി ലഭിച്ചു. നടനും നിര്‍മാതാവും കായിക-യുവജന മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ചിത്രത്തെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ ഉദയനിധിയുടെ പ്രതികരണത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകന്മാരില്‍ ഒരാളായ നീരജ് മാധവ്.
'ആര്‍ ഡി എക്‌സ്, മലയാളം സിനിമ! വളരെ മികച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആയോധന/ ആക്ഷന്‍ സിനിമ! തിയേറ്ററില്‍ തന്നെ പോയി കണ്ട് ഈ സിനിമയെ പിന്തുണയ്ക്കണം. ആര്‍ ഡി എക്‌സ് ടീമിന് അഭിനന്ദനങ്ങള്‍' എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. 'കേരളത്തിന് പുറത്തുനിന്ന് ആര്‍ ഡി എക്‌സിന് അംഗീകാരം ലഭിക്കുന്നത് ഞങ്ങള്‍ക്ക് അഭിമാനകരമാണ്. വളരെ നന്ദി' എന്ന് ഉദയനിധിയുടെ പോസ്റ്റ് പങ്കുവച്ച് നീരജ് പറഞ്ഞു.
നവാഗതനായ നഹാസ് ഹിദായത്ത് ആണ് ആര്‍ ഡി എക്‌സിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.