ദുബായ്- ഓണത്തിന് മലയാളികള്‍ക്ക് സ്നേഹാശംസകള്‍ നേര്‍ന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വാഴയിലയില്‍ വിളമ്പിയ 24 വിഭവങ്ങളടങ്ങുന്ന പരമ്പരാഗത ഓണസദ്യയുടെ ചിത്രം അദ്ദേഹം ഇന്ന് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും ഇന്ത്യക്കാരുടെ എല്ലാ വിശേഷങ്ങള്‍ക്കും ഒപ്പം നില്ക്കുന്നു.






