ഷാര്‍ജയില്‍ മലയാളി യുവാവ് മാതാപിതാക്കളുടെ മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു

ഷാര്‍ജ- തിരുവനന്തപുരം പേയാട് സ്വദേശി ആരോമല്‍ വിനോദ്കുമാര്‍ (25) ഷാര്‍ജയില്‍ അന്തരിച്ചു. താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ കുഴഞ്ഞുവീണു മരിക്കുകയിരുന്നു. തിരുവോണദിവസമായ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

യൂറോപ്പില്‍ വൈദ്യപഠനത്തിനുപോകുന്ന സഹോദരിയെ അബുദാബി വിമാനത്താവളത്തില്‍ കൊണ്ടുവിടാനായി മാതാപിതാക്കള്‍ക്കൊപ്പം ഫ്ളാറ്റില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു മരണം. ഷാര്‍ജയില്‍ ഐ.ടി.യുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. ഒരുമാസമായി വീട്ടിലിരുന്ന് ജോലി ചെയ്തുവരികയായിരുന്നു.

വിനോദ്കുമാര്‍ സുബ്രഹ്‌മണ്യന്‍പിള്ള - ബിന്ദു ദമ്പതികളുടെ മകനാണ്. സഹോദരി: അമൃത. സംസ്‌കാരം നാട്ടില്‍.

 

 

Latest News