മുംബൈ- ബോളിവുഡ് നടി സാറാ അലി ഖാനെ എയർപോർട്ടിൽവെച്ച് അനുചിതമായി സ്പർശിച്ചുവെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വിവാദം. ഓടിയെത്തിയ ആരാധകരെ മനോഹരമായി അഭിവാദ്യം ചെയ്ത ആരാധകരെ സാറ അനുചിത സ്പർശനത്തെയും സംയമനത്തോടെ കൈകാര്യം ചെയ്തുവെങ്കിലും ഒരു റെഡ്ഢിറ്റ് ഉപയോക്താവാണ് ആരാധാകരിലൊരൾ കടന്നുപോകുമ്പോൾ സ്പർശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.
നിർഭാഗ്യകരമായ സംഭവമെന്നാണ് ആരാധാകർ ഇതിനെ വിശേഷിപ്പിച്ചത്. അപ്രതീക്ഷിതവും വിഷമിപ്പിക്കുന്നതുമായ നിമിഷങ്ങൾക്കിടയിലും സാറ അലി ഖാൻ സംയമനം നിലനിർത്തിയിരുന്നു. ഏതുസാഹചര്യവം സംയമനത്തോടെ നേരിടാനുള്ള നടിയുടെ ശക്തിയെ ആരാധകർ പ്രശംസിച്ചു. തികഞ്ഞ പ്രൊഫഷണലിസമാണ് നടി പ്രകടമാക്കിയത്.
അനുചിതമായ പെരുമാറ്റത്തെ അപലപിക്കുകയും നടിക്പിക്ന്തു ണ അറിയിക്കുകയും ചെയ്തുകൊണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ സാറ അലി ഖാനു പിന്നിൽ അണിനിരന്നു. ആരാധകർക്കിടയിൽ സ്വകാര്യ ഇടം നിലനിർത്തുന്നതിൽ സെലിബ്രിറ്റികൾ പതിവായി അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളുടെ ഓർമ്മപ്പെടുത്തലാണ് സാറാ അലി ഖാന്റെ നിർഭാഗ്യകരമായ അനുഭവം. ആരാധകരുടെ അഭിനന്ദനം പ്രശംസനീയമാണെങ്കിലും, ഉചിതമായ പെരുമാറ്റത്തെക്കുറിച്ചും അതിരുകളെക്കുറിച്ചും ആരാധകരിൽ അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യത്തെയാണ് ഇതുപോലുള്ള സംഭവങ്ങൾ എടുത്തുകാണിക്കുന്നത്.