ദോഹ- ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഡി-റിംഗ് റോഡിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് കൾച്ചറൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംഘാടന മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം 6 മണി വരെ നീണ്ടുനിന്ന രക്തദാന ക്യാമ്പിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയോടെ നിരന്തരം ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുകയും ആളുകളെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന കൾച്ചറൽ ഫോറത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിം കമ്മിറ്റിയംഗങ്ങളായ അബ്ദു റഊഫ് കൊണ്ടോട്ടി, കുൽവീന്ദർ സിംഗ്, ശങ്കർ ഗൗഡ, ലുലു അസിസ്റ്റന്റ് മാനേജർ അസീർ, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി തുടങ്ങിയവർ സംസാരിച്ചു.
കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റുമാരായ സജ്‌ന സാക്കി, ഷാനവാസ് ഖാലിദ്, ജനറൽ സെക്രട്ടറി താസീൻ അമീൻ, സെക്രട്ടറിമാരായ സിദ്ദീഖ് വേങ്ങര, അനസ് ജമാൽ, സംസ്ഥാന കമ്മിറ്റിയംഗം രാധാകൃഷണൻ, ക്യാമ്പ് കൺവീനർ സുനീർ.പി, റസാഖ് കാരാട്ട്, നിസ്താർ എറണാകുളം തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി. ഈ വർഷം കൾച്ചറൽ ഫോറത്തിനു കീഴിൽ സംഘടിപ്പിക്കപ്പെട്ട അഞ്ചാമത്തെ രക്തദാന ക്യമ്പായിരുന്നു ഇത്. രക്തം നൽകിയവർക്കുള്ള സർട്ടിഫിക്കറ്റുകളും ക്യാമ്പിൽ വിതരണം ചെയ്തു. രക്തദാന ക്യാമ്പിനോടനുബന്ധിച്ച് ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാവാനുള്ള അവസരവും ഒരുക്കിയിരുന്നു.






