മമ്മൂട്ടിയെ 'പ്രേമിക്കാൻ'  വെമ്പുന്ന സംവിധായകൻ

മമ്മൂട്ടി പെണ്ണായിരുന്നെങ്കിൽ താൻ പ്രേമിച്ചേനെ എന്നും ചിലപ്പോൾ ബലാത്സംഗം ചെയ്യുമായിരുന്നുവെന്നും സംവിധായകൻ മിഷ്‌കിൻ. പേരമ്പ് എന്ന സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ടായിരുന്നു മിഷ്‌കിന്റെ വിവാദ പരാമർശം. മമ്മൂട്ടി മികച്ച നടനാണെന്നും അദ്ദേഹം സിനിമയിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നും സംവിധായകൻ തുടർന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മിഷ്‌കിന്റെ പരാമർശം.
ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി പ്രധാന വേഷത്തിൽ തമിഴ് സിനിമയാണ് പേരമ്പ്. റാം സംവിധാനം ചെയുന്ന ചിത്രത്തിൽ മലയാളിയും പുതുമുഖവുമായ  അഞ്ജലി അമീറാണ് നായിക. ചിത്രം വൈകാതെ തീയറ്ററുകളിലെത്തും.

Latest News