ഊട്ടിയിലെ ഫാക്ടറിയില്‍ വനിതാ തൊഴിലാളികള്‍ക്കൊപ്പം ചോക്ലേറ്റുണ്ടാക്കി രാഹുല്‍

ഊട്ടി- തമിഴ്‌നാട്ടിലെ ഊട്ടിയിലെ ചോക്ലേറ്റ് ഫാക്ടറി സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. അതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അദ്ദേഹം തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഈ മാസമാദ്യമാണ് എഴുപതോളം വനിതകള്‍ ജോലിയെടുക്കുന്ന ഫാക്ടറിയില്‍ രാഹുല്‍ എത്തിയത്
ഇന്ത്യയിലെ പ്രധാനപ്പെട്ട ചോക്ലേറ്റ് ബ്രാന്‍ഡുകളില്‍ ഒന്നായ മോഡിസ് ചോക്ലേറ്റിന്റെ ഫാക്ടറിയിലായിരുന്നു അദ്ദേഹം സന്ദര്‍ശിച്ചത്. ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെ തന്റെ മണ്ഡലമായ വയനാട്ടിലേക്ക് പോകുന്നതിനിടയില്‍ രാഹുല്‍ ഊട്ടിയിലും എത്തിയിരുന്നു. ഫാക്ടറി സന്ദര്‍ശിക്കുക മാത്രമല്ല അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചോക്ലേറ്റ് നിര്‍മാണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

Latest News