കുവൈത്തിൽ സ്ത്രീ മാവേലി വേറിട്ട കാഴ്ചയായി

കുവൈത്ത് സിറ്റി- മുബാറക് അൽ കബീർ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂനിറ്റ് വിഭാഗം നഴ്‌സുമാർ ഓണം ആഘോഷിച്ചു. മംഗഫ് മെമ്മറി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷച്ചടങ്ങിൽ സ്ത്രീ മാവേലിയായിരുന്നു മുഖ്യ ആകർഷണം. നഴ്‌സുമാർ പാചകം ചെയ്ത വിഭവങ്ങൾ എല്ലാവരും കൂടി പങ്ക് വെച്ചു. മെറീന ബെന്നി സദ്യയൊരുക്കാൻ നേതൃത്വം നൽകി. 
മാലിനി ജോബിയുടെ മാവേലി വേഷം ആകർഷകമായി. സുനിമോൾ ഷിബു ചമയമൊരുക്കി. അജിമോൾ സുനിൽ ഓണസന്ദേശം നൽകി. റിനി മാത്യൂവിന്റെ നേതൃത്വത്തിൽ നടന്ന തിരുവാതിര, ഷിജി ജോഷി പരിശീലിപ്പിച്ച ഫ്യൂഷൻ ഡാൻസ്, നൈസി റെജി, സിമിലി അജി എന്നിവരുടെ പാട്ടുകൾ, കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ ഇനങ്ങളുമുണ്ടായിരുന്നു. 
വള്ളത്തിന്റെ മാതൃക ഉണ്ടാക്കി മാതൃകാ വള്ളം കളിയും സംഘടിപ്പിച്ചു. റിൻസി മാത്യുവിനായിരുന്നു വള്ളംകളിയുടെ ചുമതല. ഷിൻസി ബൈജു ആഘോഷ പരിപാടികൾ ഏകീകരിച്ചു. ആൻസി വർഗീസ്, സിനി ജോൺ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. 

Tags

Latest News