അബുദാബി- ഈ വര്‍ഷം ആദ്യം മോഷണം പോയ രണ്ട് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരങ്ങളുടെ ആഡംബര കാറുകള്‍ യു.കെയില്‍ പോലീസ് കണ്ടെത്തി.
ലണ്ടനില്‍നിന്ന് ദുബായിലേക്ക് കയറ്റുമതി ചെയ്യാനിരുന്ന ഷിപ്പിംഗ് കണ്ടെയ്‌നറിലാണ് ഫെരാരി ഉള്‍പ്പടെയുള്ള ആഡംബര വാഹനങ്ങള്‍ ഒളിപ്പിച്ചതെന്ന് എസെക്‌സ് പോലീസ് പറഞ്ഞു.
എസെക്‌സിലെ തുറോക്കിലുള്ള ലണ്ടന്‍ ഗേറ്റ്‌വേ തുറമുഖത്ത് നിന്ന് എസെക്‌സ് പോലീസിന്റെ സ്‌റ്റോളണ്‍ വെഹിക്കിള്‍ ഇന്റലിജന്‍സ് യൂണിറ്റാണ് (എസ്‌വിഐയു) വാഹനങ്ങള്‍ കണ്ടെത്തിയത്.
കണ്ടെടുത്ത കാറുകളില്‍ ഫെരാരിയും റേഞ്ച് റോവര്‍ സ്‌പോര്‍ട്ടും ഉള്‍പ്പെടുന്നു. വാഹനങ്ങളുടെ ഉടമസ്ഥരായ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരങ്ങളുടെ പേര് പോലീസ് പറഞ്ഞില്ല, എന്നാല്‍ അവര്‍ 100ലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചവരാണെന്ന് പോലീസ് പറഞ്ഞു. കാറുകള്‍ അതത് ഉടമകള്‍ക്ക് തിരികെ നല്‍കിയതായും അറിയിച്ചു.
ഈ വര്‍ഷം ഇതുവരെ എസ്സെക്‌സ് പോലീസ് കണ്ടെടുത്ത 73,907,542 ദിര്‍ഹം വിലമതിക്കുന്ന മോഷ്ടിക്കപ്പെട്ട 517 വാഹനങ്ങളില്‍ ഹൈ എന്‍ഡ് കാറുകളും ഉള്‍പ്പെടുന്നു.