എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം തകരാറിലായി, ബ്രിട്ടനിലേക്കുള്ള വിമാനങ്ങള്‍ വൈകി

അബൂദബി- ബ്രിട്ടനിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. തകരാര്‍ തിരിച്ചറിഞ്ഞ് പരിഹരിച്ചു.
ഗള്‍ഫില്‍നിന്നുള്ള നിരവധി വിമാനങ്ങളുടെ യാത്രയെ ഇത് ബാധിച്ചതോടെ എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് അറിയിപ്പുകള്‍ നല്‍കി. 'യു.കെയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എയര്‍ലൈനുകളേയും ബാധിക്കുന്ന ഫ്‌ളൈറ്റ് ഡാറ്റാ പ്രോസസ്സിംഗ് സിസ്റ്റം തകരാറിലായതുകാരണം വിമാനങ്ങള്‍ക്ക് കാലതാമസം ഉണ്ടായേക്കാമെന്ന് ഇത്തിഹാദ് എയര്‍വേസ് ലണ്ടനിലേക്കും മാഞ്ചസ്റ്ററിലേക്കും യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കി.

 

 

 

Latest News