മസ്ജിദുന്നബവിയിൽ ലഗേജുകൾ ലോക്കറുകളിൽ സൂക്ഷിക്കണം

മദീന - മസ്ജിദുന്നബവിയിൽ നമസ്‌കാര സ്ഥലങ്ങളിൽ ചെറിയ ലഗേജുകൾ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ടെന്നും ഇവ മസ്ജിദുന്നബവി മുറ്റത്ത് ലഭ്യമായ ലഗേജ് ലോക്കറുകളിൽ സൂക്ഷിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. വലിയ വലിപ്പത്തിലുള്ള ലഗേജുകൾ മസ്ജിദുന്നബവിക്കകത്തും പ്രവാചക പള്ളിയുടെ മുറ്റങ്ങളിലും പ്രവേശിപ്പിക്കാൻ കഴിയില്ല. ഇവ മസ്ജിദുന്നബവിയുടെ മുറ്റത്തെ ലോക്കറുകളിലും സൂക്ഷിക്കാൻ കഴിയില്ലെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
 

Latest News