ലണ്ടനില്‍ വെച്ച് നടന്‍ ജോജു ജോര്‍ജിന്റെ പാസ്‌പോര്‍ട്ടും പതിനായിരം പൗണ്ടും നഷ്ടമായി

ലണ്ടന്‍- ലണ്ടനില്‍ നടന്‍ ജോജു ജോര്‍ജ് കവര്‍ച്ചയ്ക്ക് ഇരയായി. പാസ്‌പോര്‍ട്ടും പതിനായിരം പൗണ്ടും ഉള്‍പ്പെടെയുള്ളവ നഷ്ടമായതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. യുകെ മലയാളികള്‍ നിര്‍മാതാക്കളായ ജോഷി ചിത്രമായ 'ആന്റണി' യെന്ന ജോഷി ചിത്രത്തില്‍ അഭിനയിക്കാനായാണ് ജോജു യുകെയിലെത്തിയത് . ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്‍ റോഥര്‍ഹാമിലെ മാന്‍വേഴ്സ് ലെയിക്കില്‍ നടന്ന വള്ളംകളിയിലും പങ്കെടുത്തിരുന്നു.
ലണ്ടനില്‍ പോക്കറ്റടിയും മോഷണ വാര്‍ത്തയും നിത്യ സംഭവങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഒരു മലയാളി സെലിബ്രിറ്റി മോഷണത്തിന് ഇരയായി വാര്‍ത്ത വരുന്നത് ആദ്യമായാണ്. ലണ്ടനിലെ തിരക്കേറിയ സ്ഥലങ്ങളില്‍ പേഴ്സുകളും ഫോണുകളും ബാഗുകളും മോഷണം പോകുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളായി കൂടി വരുന്നതായിട്ടാണ് പോലീസിന്റെ കണക്കുകള്‍. 
പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയാണെങ്കില്‍ അടിയന്തരമായി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനോടൊപ്പം തന്നെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ നിജസ്ഥിതി ബോധ്യപ്പെട്ടാല്‍ ഇന്ത്യയിലേക്ക് തിരിച്ചു യാത്ര ചെയ്യുന്നതിന് എമര്‍ജന്‍സി പാസ്‌പോര്‍ട്ടിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ ഇന്ത്യന്‍ എംബസിക്ക് സാധിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. 

Latest News