Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗംഭീരലുക്കില്‍ ബിന്ദു പണിക്കര്‍; വേറിട്ട വേഷപ്പകര്‍ച്ചയില്‍ 'ജമീലാന്റെ പൂവന്‍കോഴി'

കൊച്ചി- നവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്ത 'ജമീലാന്റെ പൂവന്‍കോഴി' തിയേറ്ററിലേക്ക്. ബിന്ദു പണിക്കര്‍ 'ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവന്‍കോഴി. പ്രമുഖ സംവിധായകരും താരങ്ങളുമായ നാദിര്‍ഷയുടെയും രമേഷ് പിഷാരടിയുടെയും ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
നര്‍മ്മരസങ്ങളായ ജീവിതമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി നമുക്ക് ചുറ്റും നടക്കുന്ന സാമൂഹിക പ്രശ്‌നങ്ങളെ വെള്ളിത്തിരയിലെത്തിക്കുന്ന പൂവന്‍കോഴി അടുത്ത മാസം തിയേറ്ററിലെത്തും. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ .അവിടെയൊരു കോളനിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഒരു കോളനിയുടെ പശ്ചാത്തലത്തില്‍ ഒരു അമ്മയുടെയും മകന്റെയും കഥ പറയുന്ന ഈ സിനിമ കുടുംബകഥ മാത്രമല്ല അതിനുമപ്പുറം വളരെ ഗൗരവമായ ചില പ്രശ്‌നങ്ങളിലേക്കും നീണ്ടുപോകുകയാണ്. കോമഡിക്ക് ഏറെ  പ്രാധാന്യമുള്ള ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ് ജമീലാന്റെ പൂവന്‍കോഴി. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൂടെ കടന്നുവന്ന പ്രിയതാരം മിഥുന്‍ നളിനിയാണ് ചിത്രത്തിലെ നായകന്‍. പുതുമുഖതാരം അലീഷയാണ് നായിക.  ജമീല എന്ന കഥാപാത്രത്തിലൂടെ ബിന്ദു പണിക്കര്‍ ഈ ചിത്രത്തിലൂടെ വീണ്ടും സജീവമാവുകയാണ്.  കുമ്പളങ്ങി നൈറ്റ്‌സില്‍ ഏറെ ശ്രദ്ധേയമായ വേഷം ചെയ്ത സൂരജ് പോപ്പ്‌സ് ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ഏറെ പ്രേക്ഷകശ്രദ്ധ നേടിയ തീവണ്ടിയിലെ നിഴല്‍നായകവേഷം ചെയ്ത മിഥുന്‍ ആദ്യമായി നായകനാകുന്നു എന്നതും  ജമീലാന്റെ  പൂവന്‍കോഴിയുടെ മറ്റൊരു  പ്രത്യേകതയാണ്. ആക്ഷനും സംഗീതവും, നര്‍മ്മ രസങ്ങളും ഏറെയുള്ള ചിത്രം പ്രേക്ഷകരെ രസിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.  
മിഥുന്‍ നളിനി, അലീഷ, ബിന്ദു പണിക്കര്‍, നൗഷാദ് ബക്കര്‍, സൂരജ് പോപ്പ്‌സ്, അഷ്‌റഫ് ഗുരുക്കള്‍ നിഥിന്‍ തോമസ്, അഞ്ജന അപ്പുക്കുട്ടന്‍, കെ ടി എസ്  പടന്നയില്‍ ,പൗളി വില്‍സണ്‍, മോളി, ജോളി, തുടങ്ങിയവരാണ് അഭിനേതാക്കള്‍.

 

Latest News