Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ ഓരോ വിക്രിയകള്‍: വിരലടയാളം മായ്ക്കാന്‍ ശസ്ത്രക്രിയ നടത്തി തിരിച്ചുവന്നു, എന്നിട്ടും കുടുങ്ങി

കുവൈത്ത്- വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് നാടുകടത്തപ്പെട്ട രണ്ട് ഏഷ്യക്കാര്‍ കുവൈത്തിലേക്ക് തിരിച്ചെത്താന്‍ കണ്ടെത്തിയ മാര്‍ഗം വിചിത്രം. ശസ്ത്രക്രിയ നടത്തി വിരലടയാളം മാറ്റിയാണ് ഇവര്‍ കുവൈത്ത് വിമാനത്താവളത്തിലെത്തിയത്.  എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ സംശയം തോന്നിയ അധികൃതര്‍ വിദഗ്ധ പരിശോധന നടത്തി സംഭവം മനസ്സിലാക്കി. ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു.
വിരലടയാള രേഖകള്‍ വ്യക്തമായി കാണാത്ത വിധം ഇവര്‍ കൈവിരലുകളിലെ മുകളിലത്തെ പാളികള്‍ മുറിച്ചുമാറ്റുകയായിരുന്നു. പിന്നീട് മുറിവുകള്‍ ഉണങ്ങിയതോടെ കുവൈത്തിലേക്ക് എത്തി. അപ്പോഴാണ് വിരലിന്റെ അറ്റത്ത് ശസ്ത്രക്രിയ നടത്തിയതായി കണ്ടത്. 5 വിരലുകളിലും ഇവര്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.
പ്രവേശന വിലക്കേര്‍പ്പെടുത്തിയ ഇവരെ കുവൈത്ത് നാടുകടത്തുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ രണ്ട് പേരും കുറ്റം സമ്മതിച്ചു. നാടുകടത്തപ്പെട്ടവര്‍ക്ക് വീണ്ടും കുവൈത്തിലേക്ക് വരാന്‍ സാധിക്കില്ല. ഇത് മറികടക്കാന്‍ വേണ്ടിയാണ് ഇവര്‍ വിരലടയാളം മാറ്റാന്‍ ശ്രമിച്ചത്.

 

Latest News