സ്‌റ്റൈല്‍ മന്നന്റെ ജയിലര്‍ ഇന്ത്യയില്‍ 300 കോടി വാരി, ലോകമാകെ 600 കോടി 

ചെന്നൈ- റിലീസ് ചെയ്ത് പതിനേഴാം ദിവസം തന്നെ ബോക്സോഫീസില്‍ 300 കോടി കടന്ന് രജനി ചിത്രം ജയിലര്‍. വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ഈ മാസം പത്തിനാണ് ജയിലര്‍ തിയറ്ററുകളില്‍ എത്തിയത്.പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗത്തിനുശേഷം 500 കോടി ക്ലബ്ബില്‍ കയറുന്ന മൂന്നാമത്തെ ചിത്രമാണ് നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍.ഈ മാസം 25 നാണ് ചിത്രം ഇന്ത്യയില്‍ 300 കോടി കടന്നത്.ചിത്രത്തില്‍ റിട്ടയര്‍ ചെയ്ത  പൊലീസ് ഓഫീസര്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായിട്ടാണ് തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനി കാന്ത് എത്തുന്നത്.ലോകമെമ്പാടും മികച്ച പ്രതികരണങ്ങളാണ് ജയിലറിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.നിലവിലെ കണക്കുകള്‍ പ്രകാരം ചിത്രം സ്വന്തമാക്കിയത് 597.04 കോടി രൂപയാണ്. വിനായകന്‍,രമ്യാ കൃഷ്ണന്‍,വസന്ത് രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.മോഹന്‍ലാലിന്റെയും ശിവരാജ് കുമാറിന്റെയും ജാക്കി ഷറോഫിന്റെയും സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.സണ്‍ പിക്ചേഴ്‌സ് നിര്‍മ്മിച്ച ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം കൊടുത്തിരിക്കുന്നത്.


 

Latest News