മാസപ്പടി ആരോപണത്തില്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം - മാസപ്പടി ആരോപണത്തില്‍ കോടതിയെ സമീപിക്കുന്നതിനായി നിയമവശം പരിശോധിച്ച് വരികയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപണത്തില്‍ വിജിലന്‍സിന് സ്വയമേവ കേസെടുക്കാവുന്നതാണ്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ ആയതുകൊണ്ടാണ് മാത്രമാണ് കേസെടുക്കാത്തത്. എ ഐ ക്യാമറ വിവാദത്തില്‍ കോടതിയെ സമീപിച്ച സമാനരീതിയില്‍ കോടതിയെ സമീപിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട സതിയമ്മയെ കോണ്‍ഗ്രസ് സംരക്ഷിക്കും, സതിയമ്മക്കെതിരെ കേസെടുത്ത നടപടി സര്‍ക്കാറിന്റെ  ധാര്‍ഷ്ട്യമാണ് കാണിക്കുന്നത്. ഇതിനുള്ള തിരിച്ചടി പുതുപ്പള്ളിയില്‍ ലഭിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Latest News