പൊടിക്കാറ്റില്‍ മക്ക-മദീന റോഡില്‍ അപകടം; മൂന്നു മരണം

മദീന- ശക്തമായ പൊടിക്കാറ്റിനിടെ മക്ക-മദീന (അല്‍ഹിജ്‌റ) റോഡില്‍ ഏതാനും കാറുകളും ലോറികളും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ എട്ടു പേരെ മദീനയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പത്തു പേര്‍ക്ക് സംഭവസ്ഥലത്ത് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രഥമ ശുശ്രൂഷ നല്‍കിയതായി മദീന റെഡ് ക്രസന്റ് വക്താവ് ഖാലിദ് അല്‍ സഹ്‌ലി അറിയിച്ചു.

 

Latest News