സൗദിയില്‍ ബാങ്കില്‍നിന്ന് ഇറങ്ങുന്നവരെ പിന്തുടരുന്ന കവര്‍ച്ചക്കാര്‍ പിടിയില്‍

തബൂക്ക്- ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങുന്നവരെ രഹസ്യമായി പിന്തുടര്‍ന്ന് പണം കവരുന്നത് പതിവാക്കിയ മൂന്നംഗ ആഫ്രിക്കന്‍ സംഘത്തെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു. കാറുകള്‍ക്കകത്ത് പണം സൂക്ഷിച്ച് ആളുകള്‍ പുറത്തിറങ്ങുന്ന തക്കത്തില്‍ ചില്ലുകള്‍ തകര്‍ത്ത് പണം കൈക്കലാക്കി രക്ഷപ്പെടുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. ഏതാനും കാറുകളില്‍ നിന്ന് 1,70,000 റിയാല്‍ സംഘം കവര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.

 

Latest News