ആക്രി പെറുക്കാനെത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച അതിഥി തൊഴിലാളി അറസ്റ്റിലായി

ആലപ്പുഴ - ചേര്‍ത്തലയില്‍ ആക്രി പെറുക്കാനെത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിച്ച അതിഥി തൊഴിലാളി അറസ്റ്റിലായി. പശ്ചിമ ബംഗാള്‍ സ്വദേശി ഷമീം (28) ആണ് പിടിയിലായത്. ആക്രി പെറുക്കാനായി എത്തിയ പ്രതി വീട്ടില്‍ പെണ്‍കുട്ടി മാത്രമേ ഉള്ളൂവെന്ന് മനസ്സിലാക്കി അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി. അര്‍ത്തുങ്കല്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഷമീമിനിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

 

 

Latest News