പ്രതിപക്ഷ സഖ്യത്തിന് ലോഗോ വരുന്നു, 31 ന് പുറത്തിറക്കും

മുംബൈ- പ്രതിപക്ഷ 'ഇന്ത്യ' (ഇന്ത്യന്‍ നാഷനല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) മുന്നണിയുടെ ലോഗോ ഓഗസ്റ്റ് 31ന് പുറത്തിറക്കിയേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍. ഇന്ത്യ മുന്നണിയുടെ മൂന്നാം സംയുക്ത യോഗം സെപ്റ്റംബര്‍ ഒന്നിന് മുംബൈയില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ 26 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

''ഓഗസ്റ്റ് 31ന് വൈകിട്ട് മുംബൈയില്‍ അനൗപചാരിക യോഗവും സെപ്റ്റംബര്‍ ഒന്നിന് ഔപചാരിക യോഗവും നടക്കും. ഇതുവരെ രണ്ടു യോഗങ്ങള്‍ നടന്നു. മൂന്നാമത്തെ യോഗത്തില്‍ അടുത്ത അജന്‍ഡ ചര്‍ച്ച ചെയ്യും. മുന്നണിയുടെ പൊതു ലോഗോ ഓഗസ്റ്റ് 31ന് അനാച്ഛാദനം ചെയ്‌തേക്കും- അശോക് ചവാന്‍ പറഞ്ഞു. ബിഹാറിലെ പട്‌നയിലാണ് ഇന്ത്യ മുന്നണിയുടെ ആദ്യ യോഗം ചേര്‍ന്നത്. കര്‍ണാടകയിലെ ബെംഗളൂരുവില്‍ രണ്ടാമത്തെ യോഗം ചേര്‍ന്നു.

 

Latest News