മലയാളി നഴ്‌സ് ലണ്ടനില്‍ നിര്യാതയായി

കോട്ടയം- ലണ്ടനില മലയാളി സമൂഹത്തിന്റെ പ്രിയങ്കരിയും സീനിയര്‍ നഴ്‌സുമായ മുളന്തുരുത്തി സ്വദേശി പുത്തന്‍കണ്ടത്തില്‍ മേരി ജോണ്‍ (63) ലണ്ടനില്‍ നിര്യാതയായി. അര്‍ബുദ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷമായി ലണ്ടനിലെ എന്‍ഫീല്‍ഡില്‍ താമസിച്ചു വരുകയായിരുന്നു. അവിവാഹിതയാണ്. ആത്മീയ മേഖലയിലും, ജീവ കാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഏറെ സജീവമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട 'മേരി ആന്റി' നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി പഠനച്ചിലവും വഹിച്ചിരുന്നു.

 

Latest News