ന്യൂയോർക്ക്- അമേരിക്കയിലെ കാലിഫോർണിയയിൽ പാർക്കിങ് ഗാരേജിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ സിഖ് യുവാവ് അറസ്റ്റിൽ. 34 വയസ്സായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ സിമ്രാൻജിത് സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. കാമുകിയായ യുവതിയുമൊത്താണ് സിമ്രാൻജിത് രാവിലെ പാർക്കിലേക്ക് വന്നത്.
പാർക്കിങ് ഗാരേജിന്റെ മൂന്നാംനിലയിൽ വെച്ച് യുവാവ് യുവതിക്കു നേരെ വെടിവെക്കുകയായിരുന്നു. പിന്നീട് തോക്കുപേക്ഷിച്ച് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സമീപത്തെ സ്റ്റോറിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വെടിവെപ്പിനു ശേഷം ധരിച്ചിരുന്ന ഷർട്ട് മാറ്റാനായി ഗാരേജിനു സമീപത്തെ കടയിൽ കയറിയതായിരുന്നു സിമ്രാൻജിത്.