ഇത് പാര്‍വതി തിരുവോത്ത് തന്നെയോ എന്ന് ഫാന്‍സിന് സംശയം

കോഴിക്കോട്-മലയാളത്തിന്റെ പ്രിയ താരം പാര്‍വതി തിരുവോത്തിന്റെ മേക്കോവര്‍ ലുക്ക് വൈറല്‍. വ്യത്യസ്തമായ രീതിയില്‍ സാരി ധരിച്ച് മൂക്കുത്തി അണിഞ്ഞ് വേറിട്ട ഹെയര്‍ സ്റ്റെലില്‍ ആണ് താരം. ഒറ്റനോട്ടത്തില്‍ ഇത് പാര്‍വതി തിരുവോത്ത് തന്നെയോ എന്ന് സംശയം തോന്നുമെന്ന് ആരാധകര്‍. ക്‌ളിയോപാട്രയെ പോലെ, ബ്യൂട്ടിഫുള്‍ ലുക്ക്, പ്രയാഗ മാര്‍ട്ടിനെ പോലെ തോന്നി എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍. വിക്രമിന്റെ തങ്കലാന്‍ ആണ് പാര്‍വതി തിരുവോത്തിന്റെ പുതിയ ചിത്രം. മാളവിക മോഹനന്‍, പശുപതി, ഹരികൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അനിരുദ്ധ് റോയ് ചൗധരിയുടെ ചിത്രത്തിലും അടുത്തിടെ പാര്‍വതി അഭിനയിച്ചിരുന്നു. പങ്കജ് ത്രിപാഠി, സഞ്ജലി സംഘി എന്നിവരാണ് മറ്റു താരങ്ങള്‍. വണ്ടര്‍ വുമണ്‍ എന്ന ചിത്രമാണ് പാര്‍വതിയുടേതായി അവസാനം റിലീസ് ചെയ്തത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം ഇംഗ്ലീഷ് ഭാഷയിലാണ്.

Latest News