അഹമ്മദാബാദില്‍ ലുലു മാള്‍ ഒരുങ്ങുന്നു, 3000 കോടിയുടെ പദ്ധതി

അഹമ്മദാബാദ്- ഇന്ത്യയില്‍ ഗണ്യമായ നിക്ഷേപമുള്ള യു.എ.ഇയിലെ പ്രമുഖ റീട്ടെയില്‍ കൂട്ടായ്മയായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ അഹമ്മദാബാദില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. അത്യാധുനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഈ സംരംഭത്തിന് 3000 കോടി രൂപയാണ് ഗ്രൂപ്പ് വകയിരുത്തിയിരിക്കുന്നത്. ഈ പദ്ധതി 6,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നും 12,000 പേര്‍ക്ക് പരോക്ഷമായി പ്രയോജനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
മാള്‍ തുറക്കുന്നതോടെ, അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് തലസ്ഥാനത്തിന് വലിയ നേട്ടം ലഭിക്കും. അഹമ്മദാബാദ് 2036 ഒളിംപിക്‌സിനായി ഒരുങ്ങുകയാണ്. വൈഷ്‌ണോദേവി സര്‍ക്കിളിനും തപോവന്‍ സര്‍ക്കിളിനും ഇടയിലായാണ് മാള്‍ വരുന്നത്.
'

 

Latest News