വാഹനാപകടത്തിൽ രണ്ടു മരണം; സെലിബ്രിറ്റി അറസ്റ്റിൽ

കുവൈത്ത് സിറ്റി - രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരിയായ സോഷ്യൽമീഡിയ സെലിബ്രിറ്റിയായ കുവൈത്തി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അൽസൂർ, കിംഗ് ഫഹദ് റോഡിൽ യുവതി റെഡ് സിഗ്നൽ കട്ട് ചെയ്തതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടു കുവൈത്തി പൗരന്മാർ മരണപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കരുതിക്കൂട്ടിയല്ലാത്ത കൊലപാതകം, റെഡ് സിഗ്നൽ കട്ട് ചെയ്യൽ എന്നീ ആരോപണങ്ങളാണ് യുവതി നേരിടുന്നത്.

Tags

Latest News