വെറും ഒരു മണിക്കൂറിനകം റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി സംഭാവന നേടിയത് നാലര ലക്ഷം ഡോളര്‍

വാഷിംഗ്ടണ്‍- പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ വിവേക് രാമസ്വാമി സംഭാവനയായി നേടിയത് നാലര ലക്ഷം ഡോളര്‍. ആദ്യത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന് പിന്നാലെ വിവേക് രാമസ്വാമിയുടെ ജനപ്രീതി റേറ്റിംഗിലും ഓണ്‍ലൈന്‍ ധനസമാഹരണത്തിലും വര്‍ധനവുണ്ടായി.

യു. എസ് പ്രസിഡന്റായി മത്സരിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തയ്യാറെടുക്കുന്ന വിവേക് രാമസ്വാമി 38കാരനാണ്. ശരാശരി സംഭാവന ഏകദേശം 38 ഡോളര്‍ നേടിയാണ് അദ്ദേഹം വന്‍തുക സമാഹരിച്ചത്.

രാമസ്വാമിയുടെ പ്രധാന എതിരാളികളായ മുന്‍ ന്യൂജേഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സൗത്ത് കരോലിന ഗവര്‍ണര്‍ നിക്കി ഹേലി എന്നിവര്‍ ചര്‍ച്ചയിലുടനീളം അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Latest News