കുവൈത്ത് സിറ്റി - രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരിയായ സോഷ്യല്‍മീഡിയ സെലിബ്രിറ്റിയായ കുവൈത്തി യുവതിയെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. അല്‍സൂര്‍, കിംഗ് ഫഹദ് റോഡില്‍ യുവതി റെഡ് സിഗ്നല്‍ കട്ട് ചെയ്തതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു കുവൈത്തി പൗര•ാര്‍ മരണപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കരുതിക്കൂട്ടിയല്ലാത്ത കൊലപാതകം, റെഡ് സിഗ്നല്‍ കട്ട് ചെയ്യല്‍ എന്നീ ആരോപണങ്ങളാണ് യുവതി നേരിടുന്നത്.






