കുവൈത്ത് സിറ്റി - ദ്വിദിന സന്ദര്‍ശനത്തിന് കുവൈത്തില്‍ എത്തിയ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വക സ്വീകരിച്ചു. ഇന്ത്യന്‍ എംബസിയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ അദ്ദേഹം ധീര ജവാന്മാരുടെ സ്മരണയ്ക്കായി സ്ഥാപിച്ച ശിലാഫലകം അനാഛാദനം ചെയ്തു.
ഇന്ത്യന്‍ നഴ്സസ് ഫെഡറേഷന്‍ ഓഫ് കുവൈത്ത് (ഇന്‍ഫോക്) പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ മന്ത്രി നഴ്‌സുമാര്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പ് പ്രതിനിധികളുമായും ചര്‍ച്ച നടത്തി.






