വടകര സ്വദേശി മനാമയില്‍ ഉറക്കത്തില്‍ മരിച്ചു

മനാമ- കോഴിക്കോട് വടകര തിരുവള്ളൂര്‍ ചാനിയം കടവ് കൊടവത്ത് മണ്ണില്‍ സത്യന്‍ (51) ഹൃദയാഘാതംമൂലം ബഹ്‌റൈനില്‍ നിര്യാതനായി. കഴിഞ്ഞ ദിവസം റാസ് റുമാനിലെ  താമസ സ്ഥലത്ത് ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണം.
ഭാര്യയും മക്കളായ നിവേദ് സത്യന്‍, നിഹാല്‍ സത്യന്‍ എന്നിവരും നാട്ടിലാണ്. കെ.എം.സി.സിയുടെ നേതൃത്വത്തില്‍  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു.

 

Latest News