Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്‌തോ? അടിയന്തര നടപടി സ്വീകരിക്കണം

നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്യുന്ന മൊബൈൽ ഫോണുകൾ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിപ്പ് നൽകുകയാണ് കേരള പോലീസ്. മാത്രമല്ല, മൊബൈൽ ഫോണിൽ സൂക്ഷിച്ച് വിവരങ്ങൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ചോർത്തുന്നതിനും ഫോണിലുള്ള ഫോട്ടോകൾ ദുരുപയോഗം ചെയ്യുന്നതിനും കഴിയും. ഇത്തരത്തിൽ നിരവധി പരാതികൾ വരുന്നതിനാൽ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് കേരള പോലീസ്.
മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എത്രയും വേഗം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് വേണ്ടത്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ നേരിട്ടോ പരാതി നൽകാം. 
പരാതിയിൽ ഫോണിന്റെ IMEI നമ്പർ  കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. തുടർന്ന്,  സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക.  ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത് ഉപകരിക്കും. സ്വകാര്യത ആവശ്യപ്പെടുന്ന വിവരങ്ങൾ നഷ്ടമായ ഫോണിൽ ഉണ്ടെങ്കിൽ അവ സ്വയം ഡിലീറ്റ് ചെയ്യാൻ കഴിയും. https://www.google.com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന  അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക. ഫോൺ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാർഗ്ഗങ്ങൾ ഈ പേജിൽ കാണാൻ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പൂർണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരുന്നാൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.  
ബാങ്ക് അക്കൗണ്ട്, പാസ്വേഡ് എന്നിവ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ  ഫോണിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. 
നഷ്ടപ്പെട്ട ഫോൺ എങ്ങനെ ബ്ലോക്ക് ചെയ്യാം
ഫോൺ നഷ്ടപ്പെട്ടാൽ എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാൻ സർക്കാർ സംവിധാനം നിലവിലുണ്ട്. ഈ മാർഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോൾ ആ ഫോൺ മറ്റാർക്കും പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല. https://www.ceir.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുത്താൽ ഒരു ഫോം പൂരിപ്പിക്കണം. അതിൽ ഫോൺ നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തീയതി, സ്ഥലം, പോലീസ് സ്റ്റേഷൻ, പരാതിയുടെ നമ്പർ, പരാതിയുടെ പകർപ്പ് എന്നിവ നൽകണം. തുടർന്ന് ഫോണിന്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയൽ രേഖയും നല്കി ഫോൺ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം. ശേഷം ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. ഇതുപയോഗിച്ച് അപേക്ഷയിൽ നടപടിയെടുത്തോ എന്ന് പരിശോധിക്കാം. 24 മണിക്കൂറിൽ തന്നെ ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാർഡും ആ ഫോണിൽ പ്രവർത്തിക്കുകയില്ല. 
ഫോൺ തിരിച്ചുകിട്ടിയാൽ www.ceir.gov.in വെബ്സൈറ്റിലൂടെ തന്നെ ഫോൺ അൺബ്ലോക്ക് ചെയ്യാം. വെബ് സൈറ്റിൽ അതിനായുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നൽകിയതിന് ശേഷം അൺബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അൺബ്ലോക്ക് ചെയ്ത ഫോണിൽ പിന്നീട് സിംകാർഡ് ഇട്ട് ഉപയോഗിക്കാം.
ഫോണിലെ ഐഎംഇഐ നമ്പറുകൾ എങ്ങനെ കണ്ടെത്താംരണ്ട് സിംകാർഡ് സ്ലോട്ടുകളുള്ള ഫോണുകൾക്ക് രണ്ട് ഐഎംഇഐ നമ്പറുകളുണ്ടാവും. ഇത് സാധാരണ ഫോണിന്റെ പാക്കേജിന് പുറത്ത് രേഖപ്പെടുത്താറുണ്ട്. സിം1, സിം2 എന്നിങ്ങനെ വേർതിരിച്ച് അതിൽ കാണാം. പാക്കേജ് ബോക്സ് ഇതിനായി സൂക്ഷിക്കണം. ഫോൺ വാങ്ങിയ ഇൻവോയ്സിലും ഐഎംഇഐ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഫോൺ നഷ്ടപ്പെടുമ്പോൾ ഈ നമ്പറുകൾ ഉപകരിക്കുന്നതാണ്. ഇതിനാൽ ഇത് സൂക്ഷിച്ചുവെയ്ക്കണം. ഫോണിൽ നിന്ന് *#06# എന്ന് ഡയൽ ചെയ്താൽ ഐഎംഇഐ നമ്പറുകൾ കാണാൻ സാധിക്കും.

Latest News