Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആർട്ടിഫിഷൽ ഇന്റലിജൻസിൽ ഡാറ്റ ലിറ്ററസി പദ്ധതിയുമായി മൂന്ന് മലയാളി സംരംഭകർ

ആർട്ടിഫിഷൽ ഇന്റലിജൻസ് ബ്രേക്കിംഗ് എഡ്യുക്കേഷൻ പ്ലാറ്റ് ഫോം ഒരുക്കുകയാണ് മലയാളികളായ 3 സംരംഭകർ. എല്ലാപ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്ക് പ്രാപ്യമായ സമഗ്രവും അനുയോജ്യവുമായ പഠനയാത്രയാണ് ഹലോ എ. ഐ എന്ന പ്ലാറ്റ്ഫോം മുന്നോട്ട് വെയ്ക്കുന്നത്. അഡാപ്റ്റീവ് ലേണിംഗ്, വ്യക്തിഗതമാക്കിയ ട്യൂട്ടറിംഗ്, സന്ദർഭവബോധമുള്ള ജനറേറ്റീവ് ഉള്ളടക്കം എന്നിവയിലൂടെ ആവശ്യമായ എ ഐ ഡാറ്റാ സാക്ഷരതാ വൈദഗ്ദ്ധ്യമുള്ള വിദ്യാർത്ഥികളെ രൂപപ്പെടുത്തുക എന്നലക്ഷ്യത്തോടെ ഹലോ എ ഐ ഒരു സാങ്കേതികവിദ്യാധിഷ്ഠിത ഭാവിക്ക് വഴിയൊരുക്കുന്നു. കേരളസ്റ്റാർട്ട്പ്പ് മിഷനിൽനിന്നുള്ള പ്രൊഡക്ടൈസേഷൻ ഗ്രാന്റും, സ്റ്റാർട്ടപ്പ് ഇന്ത്യയിൽ നിന്നുള്ള സീഡ് ഗ്രാന്റും, സ്റ്റെം, കിഡ്സേഫ് സർട്ടിഫിക്കേഷൻ,

800+സ്റ്റാട്ടപ്പുകൾക്കിടയിൽ ലേണിംഗ് ടൂൾസ് എഞ്ചിനിയറിങ് മത്സരത്തിൽ ഫൈനലിസ്റ്റ് പദവി എന്നിവയും ഇതിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. ഹലോ എ ഐ ഒരു പ്രീമിയം മോഡലായ ലെവൽ 1 ലേക്ക് സൗജന്യ ആക്സസ് നൽകുന്നു. അതേസമയം പ്രീമിയം ഓപ്ഷനുകൾ പഠനാനുഭവങ്ങൾ മെച്ചപ്പെടുകയും ചെയ്യുന്നു. എ ഐ വിദ്യാഭ്യാസ വിപ്ലവത്തിൽ ചേരാൻ https://hailabs.aiസന്ദർശിക്കുക.
ഇതിന്റെ സിഇഒ പ്രശസ്ത കമ്പനികളായ മൈക്രോസോഫ്റ്റ്, സാംസങ് തുടങ്ങിയ പ്രശസ്തകമ്പനികളിൽ 25 വർഷം ഡിജിറ്റൽ ഉൽപ്പന്ന വൈദഗ്ദ്ധ്യം തെളിയിച്ച പ്രസാദ് പ്രഭാകരൻ ഐഐഎംബി പൂർവ്വ വിദ്യാർത്ഥി കൂടിയാണ്, സിഒഒ ആയ പ്രീത പ്രഭാകരൻ  സ്റ്റാൻഫോർഡ് സീഡുമായി ബന്ധമുള്ള കേരളത്തിലെ കൊച്ചിയിൽ നിന്നുള്ള എ ഐ റോബോട്ടിക്സ് എഞ്ചിനീയറാണ്.  
സിടിഒ ആയ എഡ്വിൻ ജോസ് കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ നിന്ന്  സയൻസ് ആന്റ് ടെക്നോളജിയിൽ പരിജ്ഞാനവും ഇപ്പോൾ യുഎസിലെ വെസ്റ്റേൺ മിഷിഗൺ യൂനിവേഴ്‌സിറ്റിയിൽ പിഎച്ച്ഡി ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തിയുമാണ്. ആർട്ടിഫിഷൽ ഇന്റലിജൻസിൽ ഒരു ശോഭനമായ ഭാവിയിലേക്കുള്ള പാതയിൽ നമുക്കും ഒരുമിച്ച് കൈകോർക്കാം.

Latest News