കാഴ്ചയില്ലാത്ത അധ്യാപകനെ അവഹേളിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ മാപ്പ് പറയണമെന്ന് കോളേജ് കൗണ്‍സില്‍

കൊച്ചി - എറണാകുളം മഹാരാജാസ് കോളജില്‍ ആറ് വിദ്യാര്‍ത്ഥികള്‍ കാഴ്ചയില്ലാത്ത അധ്യാപകനെ അവഹേളിച്ച സംഭവത്തില്‍  മാപ്പ് പറയണമെന്ന് കോളേജ് കൗണ്‍സില്‍. കെ. എസ്. യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കമുള്ള വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ഗുരുതരമായ തെറ്റ് സംഭവിച്ചെന്ന് കോളജിന്റെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ മാപ്പ് പറയണമെന്ന് കോളേജ് കൗണ്‍സില്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഉള്‍പ്പെട്ട ആറ് വിദ്യാര്‍ഥികളും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് അധ്യാപകനായ സി യു പ്രിയേഷനോട് മാപ്പ് പറയേണ്ടത്.

 

Latest News