Sorry, you need to enable JavaScript to visit this website.

മുന്നൂറോളം ബൈക്കുകൾ അഗ്നിക്കിരയായി, 15 കോടിയുടെ നഷ്ടം

ഫയൽ ചിത്രം

വിജയവാഡ- ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ബൈക്ക് ഷോറൂമിലുണ്ടായ വൻ തീപിടിത്തത്തിൽ മുന്നൂറോളം ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമെന്ന് സംശയിക്കുന്ന തീപിടിത്തത്തിൽ ആളപായമില്ല.

ചെന്നൈ-കൊൽക്കത്ത ദേശീയ പാതയിൽ കെപി നഗർ ഏരിയയിലെ ടിവിഎസ് ഷോറൂമിലും ഗോഡൗണിലും വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്ന് ആരംഭിച്ച തീ ഉടൻ അടുത്തുള്ള ഗോഡൗണിലേക്ക് പടർന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അഗ്നിശമന സേനയെ വിവരമറിയിച്ചതിനെ തുടർന്ന് അഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി.

പ്രീ ഫാബ്രിക്കേറ്റഡ് ഘടനയാണ് തീ പെട്ടെന്ന് പടരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും ഗോഡൗണിൽ സൂക്ഷിച്ചിരുന്നത് തീ കൂടുതൽ പടരാൻ കാരണമായി.

ഷോറൂമും ഗോഡൗണും സർവീസ് സെന്ററും ഒരേ സ്ഥലത്തായതിനാൽ വൻതോതിൽ ഇരുചക്രവാഹനങ്ങളാണ് പാർക്ക് ചെയ്തിരുന്നത്.  കൃഷ്ണ ജില്ലയിലെ ടിവിഎസ് വാഹനങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ഇത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചില ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടായതായി അധികൃതർ സംശയിക്കുന്നു. ഷോറൂം ഉടമയ്ക്ക് 15 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

Latest News