Sorry, you need to enable JavaScript to visit this website.

റിയാദ് വിമാനത്തിൽ ജോലിക്കാരോടൊപ്പം സി.ഇ.ഒ; കണ്ണ് തുറപ്പിച്ചുവെന്ന് അനുഭവക്കുറിപ്പ്

ഫ്രാങ്ക്ഫർട്ട്- ലുഫ്താൻസ എയർലൈൻസിന്റെ സിഇഒ ജെൻസ് റിട്ടർ ഫ്ലൈറ്റ് അറ്റൻഡന്റർമാർ നേരിടുന്ന വെല്ലുവിളികളും  യാത്രക്കാരുടെ ആവശ്യങ്ങുളും അറിയന്നതിനായി അഡീഷണൽ ക്രൂ അംഗമായി വിമാനത്തിൽ കയറി.  ജർമനിയില ഫ്രാങ്ക്ഫർട്ടിൽ നിന്ന് സൗദി അറേബ്യയിലെ റിയാദിലേക്കുള്ള വിമാനത്തിൽ യാത്രക്കാർക്ക് സേവനം നൽകുന്നതും ഫ്ലൈറ്റ് ക്രൂവിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നതതന്റെ ചിത്രങ്ങൾ അദ്ദേംഹം ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പങ്കുവെച്ചു.

പുതിയ ഉൾക്കാഴ്ചകൾ നേടണമെന്നും കാഴ്ചപ്പാടുകൾ മാറണമെന്നും  സി.ഇ.ഒ റിട്ടർ തന്റെ പോസ്റ്റിൽ  പ്രസ്താവിച്ചു. പുതിയ ഉൾക്കാഴ്‌ചകൾ ലഭിക്കുന്നതിന് ചില സമയങ്ങളിൽ നിങ്ങൾ കാഴ്ചപ്പാടുകൾ മാറ്റേണ്ടതുണ്ട്. ഈ ആഴ്‌ച റിയാദിലേക്കും ബഹ്‌റൈനിലേക്കും പോകുന്ന ഞങ്ങളുടെ ലുഫ്താൻസ എയർലൈൻസ് ഫ്‌ളൈറ്റ് ക്രൂവിനൊപ്പം അഡീഷണൽ ക്രൂ അംഗമായി ഞാൻ പോയി. 

ലുഫ്താൻസ ഗ്രൂപ്പിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടും മിസ്റ്റർ റിട്ടർ ആദ്യമായാണ് ക്യാബിൻ ക്രൂവിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. എന്തൊരു യാത്രയെന്നും അതുല്യമായ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.  ഈ അനുഭവം രസകരവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് അദ്ദേഹം വിവരിച്ചു, ഞാൻ വർഷങ്ങളായി ലുഫ്താൻസ ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. എന്നാൽ ക്യാബിൻ ക്രൂവിന്റെ ഭാഗമായി പ്രവർത്തിക്കാൻ എനിക്ക് ഒരിക്കലും അവസരം ലഭിച്ചിട്ടില്ല.

ഓരോ ഫ്ലൈറ്റിനും മുമ്പ് ആവശ്യമായ ഒരുക്കങ്ങളിൽ  റിട്ടർ ആശ്ചര്യപ്പെട്ടു, പ്രത്യേകിച്ച് അപ്രതീക്ഷിത സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ. മെനു കാർഡുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഭക്ഷണവും യഥാർത്ഥത്തിൽ ലോഡ് ചെയ്ത ഭക്ഷണവും തമ്മിലുള്ള പൊരുത്തക്കേട് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പ്രശ്നം പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം യാത്രക്കാർക്ക് ഉറപ്പുനൽകി.  ഫ്ലൈറ്റ് ക്രൂവിനെ അദ്ദേഹം ഏറെ  പ്രശംസിച്ചു. അവർ തന്നെ അവരുടെ ടീമിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്തു.  റിയാദിലേക്കുള്ള ഫ്ലൈറ്റ് സമയത്ത് അദ്ദേഹം ബിസിനസ് ക്ലാസിലാണ് സഹായിച്ചത്.  പിന്നീട് രാത്രി ഫ്രാങ്ക്ഫർട്ടിലേക്കുള്ള മടക്ക വിമാനത്തിൽ ഇക്കണോമി ക്ലാസിൽ അതിഥികളെ പരിചരിച്ചു. ഓരോ നിമിഷത്തിന്റെയും ആസ്വാദനം  പ്രകടിപ്പിച്ച് അദ്ദേഹം ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ താൻ എത്രമാത്രം പഠിച്ചുവെന്ന് എടുത്തുപറഞ്ഞു. കണ്ണ് തുറപ്പിക്കുന്ന അനുഭവം സാധ്യമാക്കുന്നതിൽ സഹപ്രവർത്തകർക്കും അതിഥികൾക്കും പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

Latest News