Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചന്ദ്രയാന്‍3: വിജയശില്‍പികള്‍ ഇവരാണ്...

ബംഗളൂരു- നാല് വര്‍ഷം കൊണ്ടാണ് ഐ.എസ്.ആര്‍.ഒ ചന്ദ്രയാന്‍ 3 പേടകം ഒരുക്കിയത്. 1000 എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരും ചന്ദ്രയാന്‍ 3 ന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഐ.എസ്.ആര്‍.ഒ മേധാവി എസ്. സോമനാഥ് പറയുന്നു.

ചന്ദ്രയാന്‍ 3 പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയവരില്‍  പ്രധാനി ഐ.എസ്.ആര്‍.ഒ മേധാവി എസ്. സോമനാഥ് തന്നെ. എയറോസ്‌പേസ് എന്‍ജിനീയറായ അദ്ദേഹം ചന്ദ്രയാന്‍ 3 പേടകത്തെ ഭ്രമണപഥത്തില്‍ എത്തിച്ച ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 യുടെ രൂപകല്‍പനയെ സഹായിച്ചിട്ടുണ്ട്. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും നേതൃത്വം നല്‍കി.

ഉണ്ണികൃഷ്ണന്‍ നായര്‍

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടറാണ് ഇദ്ദേഹം. എയറോസ്‌പേസ് എഞ്ചിനീയറായ ഇദ്ദേഹം മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നു. ഗഗന്‍യാന്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിന്റെ ആദ്യ ഡയറക്ടറാണ് ഇദ്ദേഹം. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 യുടെ പിന്നിലും അദ്ദേഹത്തിന്റെ നേതൃത്വം ഉണ്ട്.


വീരമുത്തുവേല്‍

ചന്ദ്രയാന്‍ 3 യുടെ പ്രൊജക്ട് ഡയറക്ടറാണ് ഇദ്ദേഹം. കഴിഞ്ഞ നാല് വര്‍ഷമായി മൂന്നാമത്തെ ചാന്ദ്ര ദൗത്യം യഥാര്‍ത്ഥ്യമാക്കുന്നതിനായുള്ള കഠിന പ്രയത്‌നങ്ങളിലായിരുന്നു ഇദ്ദേഹം. ചന്ദ്രയാന്‍ 2, മംഗള്‍യാന്‍ ദൗത്യങ്ങളില്‍ ഇദ്ദേഹം ഭാഗമായിട്ടുണ്ട്. ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡറിന്റെ പരാജയവുമായി ബന്ധപ്പെട്ട ഇദ്ദേഹത്തിന്റെ അറിവുകള്‍ ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പ്രയോജനം ചെയ്തിട്ടുണ്ട്.

കല്‍പന കെ

ബെംഗളുരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിലെ ചന്ദ്രയാന്‍ 3 ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ആണ് ഇവര്‍. ഇന്ത്യയുടെ വിവിധ ഉപഗ്രഹങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിട്ടുള്ള ഇവര്‍. ചന്ദ്രയാന്‍ 2, മംഗള്‍യാന്‍ ദൗത്യങ്ങളില്‍ ഭാഗമായിട്ടുണ്ട്.

എം വനിത

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു എം. വനിത. ഇലക്ട്രോണിക്‌സ് സിസ്റ്റംസ് എഞ്ചിനീയറായ ഇവരാണ് ഇന്ത്യയില്‍ ചാന്ദ്ര ദൗത്യത്തിന് നേതൃത്വം നല്‍കിയ ആദ്യ വനിത. ചന്ദ്രയാന്‍ 2 ദൗത്യവുമായി ബന്ധപ്പെട്ട ഇവരുടെ അറിവുകള്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിനായി പ്രയോജനം ചെയ്തിട്ടുണ്ട്.

എം. ശങ്കരന്‍

ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ സൗരോര്‍ജ പാനലുകളുടേയും ഊര്‍ജ്ജം കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളുടേയും വിദഗ്ദനാണ് ഇദ്ദേഹം. വര്‍ഷങ്ങളായി ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഇദ്ദേഹം. ചന്ദ്രയാന്‍ 1, ചന്ദ്രയാന്‍ 2 ദൗത്യങ്ങളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്. ചന്ദ്രയാന്റെ ഹോട്ട്, കോള്‍ഡ് ടെസ്റ്റുകള്‍ക്കും ചന്ദ്രയാന്‍ ലാന്‍ഡറിന്റെ ശക്തിയളക്കാനുള്ള പരീക്ഷണത്തിനായി ചന്ദ്രോപരിതലത്തിന്റെ മാതൃക നിര്‍മിക്കുന്നതിനും ഇദ്ദേഹം സഹായിച്ചിട്ടുണ്ട്.

വി. നാരായണന്‍

തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറാണ് വി. നാരായണന്‍. ലിക്വിഡ് പ്രൊപ്പല്‍ഷന്‍ എഞ്ചിനുകളുടെ വിദഗ്ദനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച ത്രസ്റ്റര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുക. എല്‍വിഎം 3 റോക്കറ്റ് ഉള്‍പ്പെടയുള്ള ഐഎസ്ആര്‍ഒ റോക്കറ്റുകളുടെ പിന്നിലും അദ്ദേഹത്തിന്റെ കൈകളിണ്ട്.

ബിഎന്‍ രാമകൃഷ്ണ

ബെംഗളുരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാന്റ് നെറ്റ് വര്‍ക്ക് ഡയറക്ടറാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്ന് അയക്കുന്ന കമാന്‍ഡുകള്‍ക്ക് അനുസരിച്ചാണ് ചന്ദ്രയാന്‍ 3യുടെ പ്രവര്‍ത്തനം.

 

Latest News