അസ്ത്ര സെപ്റ്റംബര്‍ 29ന്; ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

കൊച്ചി- പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ടും പ്രീനന്ദ് കല്ലാട്ടും ചേര്‍ന്ന് നിര്‍മ്മിക്കുകയും ആസാദ് അലവില്‍ സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്യുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം 'അസ്ത്ര'യിലെ ആദ്യത്തെ ലിറിക്കല്‍ വീഡിയോ ലോഞ്ചും സിനിമാ റിലീസ് തിയ്യതി പ്രഖ്യാപനവും നടന്നു.

അമിത് ചക്കാലക്കല്‍, കലാഭവന്‍ ഷാജോണ്‍, സുഹാസിനി കുമരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആകുന്ന  സിനിമയാണിത്.

ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും  ചടങ്ങില്‍ പങ്കെടുത്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രേമാനന്ദ്, അമിത് ചക്കാലക്കല്‍, സുഹാസിനി കുമരന്‍, സംഘവി, രേണു സൗന്ദര്‍, സന്ധ്യ മനോജ്, സന്തോഷ് കീഴാറ്റൂര്‍, അബുസലിം, ശിവജി ഗുരുവായൂര്‍, ജയകൃഷ്ണന്‍, തിരക്കഥാകൃത്തുകളായ വിനു കെ മോഹന്‍, ജിജുരാജ് എന്നിവര്‍ പങ്കെടുത്തു. പി. ആര്‍. ഒ- എം. കെ. ഷെജിന്‍.

Latest News