അജ്മാന്‍- എമിറേറ്റിലെ പ്രമുഖ ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറില്‍ തീപിടിത്തം. അല്‍ ജുര്‍ഫിലെ ചൈന മാളിന് എതിര്‍വശത്തുള്ള ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറായ സിറ്റി ഫെലാഷ് ആണ് കത്തിയമര്‍ന്നത്.
സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കട പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചയോടെയാണ് തീ അണക്കാനായതെന്ന് അറബിക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വീട്ടുപകരണങ്ങള്‍ മുതല്‍ അടുക്കള അനുബന്ധ ഉപകരണങ്ങളും ആഭരണങ്ങളും വരെ കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന സ്റ്റോര്‍ ജനപ്രിയമായിരുന്നു.