അല്‍ഐനില്‍ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചുഅബുദാബി - അല്‍ഐനില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ അഞ്ച് സ്വദേശി യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. അലി അഹമ്മദ് അലി അല്‍ സാദി, അലി ഖമീസ് മുഹമ്മദ് അല്‍ സാദി, ഹമ്മൂദ് അബ്ദുല്‍ അസീസ് അലി അല്‍ സാദി, റാഷിദ് അബ്ദുല്ല മുഹമ്മദ് അല്‍ സാദി, അബ്ദുല്ല അലി അബ്ദുല്ല ഈദ് അല്‍ കുത്ബി എന്നിവരാണ് മരിച്ചത്. സാഅ റോഡില്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടമെന്ന് അബുദാബി പോലീസ് അറിയിച്ചു. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആംബുലന്‍സും പോലീസ് പട്രോളിങ്ങും ഉടന്‍ തന്നെ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ഖബറടക്കി. ഡ്രൈവിംഗില്‍ ശ്രദ്ധിക്കാന്‍ വാഹനമോടിക്കുന്നവരോട് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പട്രോള്‍ അഭ്യര്‍ഥിച്ചു.






